കോഴിക്കോട്: നഗരത്തില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപ്പെടുന്നവരുടെ എണ്ണം കുറയുകയാണെന്നും എന്‍.വി വിനോദിനെ പോലുള്ളവരുടെ അഭാവം സമൂഹം നേരിടുകയാണെന്നും പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ പറഞ്ഞു. സമൂഹത്തില്‍ തിരുത്തല്‍ ശക്തികളാണ് ആവശ്യം. നഗരത്തില്‍ നിരവധി സാമൂഹിക പ്രശ്‌നങ്ങളുണ്ടെങ്കിലും തിരുത്തല്‍ ശക്തികളില്ലാതാകുന്നത് ഭയപ്പെടുത്തുകയാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫുലിംഗം പത്രാധിപരായിരുന്ന എന്‍.വി വിനോദിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌മോള്‍ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് മുഖ്യപ്രഭാഷണം നടത്തി. വത്സന്‍ നെല്ലിക്കോട്, എം.പി പത്മനഭാമന്‍ സംസാരിച്ചു. ടി.എം സത്യജിത്ത് പണിക്കര്‍ സ്വാഗതവും പി.കെ ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.