ഡോ.പി.രവീന്ദ്രന് ആദര സമര്‍പ്പണണം ഏപ്രില്‍ എട്ടിന്

ഡോ.പി.രവീന്ദ്രന് ആദര സമര്‍പ്പണണം ഏപ്രില്‍ എട്ടിന്

മാഹി: ഉന്നത വിദ്യാഭ്യസ മേഖലയിലും മയ്യഴിയിലേയും, സമീപ പ്രദേശങ്ങളിലേയും കലാസാംസ്‌കാരിക മേഖലയിലും നിറസാന്നിദ്ധ്യമായ ഡോ.പി.രവീന്ദ്രന്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലെ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് അധ്യാപക-അനധ്യാപക രംഗത്തെ പ്രമുഖ വ്യക്തിത്വമായ അദ്ദേഹം വിരമിക്കുന്നത്. ബഹുമുഖ പ്രതിഭയായ ഡോ.പി.രവീന്ദ്രന് മയ്യഴി പൗരാവലി നല്‍കുന്ന ആദരവിന് നാടൊരുങ്ങി. ഏപ്രില്‍ എട്ടിന് രാവിലെ 9.30ന് മാഹി ഇ.വത്സരാജ് സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തിലാണ് ആദര സമര്‍പ്പണ ചടങ്ങ്. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കലാസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. മയ്യഴിയുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക സംഗമമായി മാറുന്ന ഈ പരിപാടിയില്‍ കലാവിരുന്നുമൊരുക്കും. യോഗത്തില്‍ ഡോ.മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. അസീസ് മാഹി പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. സംഘാടക സമിതി ഭാരവാഹികളായി അസീസ് മാഹി (ചെയര്‍മാന്‍), സോമന്‍ പന്തക്കല്‍ (വൈസ് ചെയര്‍മാന്‍), ഡോ.മഹേഷ് മംഗലാട്ട് (കണ്‍വീനര്‍), വി.കെ സുധീഷ് (ജോ. കണ്‍വീനര്‍), സജിത്ത് നാരായണന്‍, രാജേഷ് വി. ശിവദാസ് (കോ-ഓര്‍ഡിനേറ്റര്‍), ഷാജി പിണക്കാട്ട് (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *