ഡല്‍ഹി : ഡല്‍ഹി ഭാരത് നഗറില്‍ മാര്‍ക്കറ്റിലേയ്ക്ക് നടന്നു പോവുകയായിരുന്ന യുവതിക്കും കുഞ്ഞിനും നേരെ അജ്ഞാതന്റെ ആസിഡാക്രമണം. ഇന്നലെ രാവിലെ എട്ടുമണിയോടെ മാര്‍ക്കറ്റിലേയ്ക്ക് പോവുകയായിരുന്ന 33 കാരിയായ അമ്മയ്ക്കും ഇവരുടെ നാലു വയസ്സുള്ള മകനുമാണ് അജ്ഞാതന്റെ ആസിഡാക്രമണത്തില്‍ പൊള്ളലേറ്റത്. ഇവര്‍ക്കു നേരെ അടുത്തുള്ള പാര്‍ക്കില്‍ നിന്നൊരാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ യുവതിയും കുഞ്ഞും ചികിത്സ തേടി.
സംഭവത്തില്‍ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും വ്യക്തിവിരോധമുള്ളവര്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.