തലശ്ശേരി: യഥാസമയം സേവനം ലഭ്യമാക്കാന്‍ കഴിയാതെ പോയത് മൂലം ഉപഭോക്താവിനുണ്ടായ കഷ്ട-നഷ്ടങ്ങള്‍ക്ക് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസ് നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവ്. കേസ് സംബന്ധമായ അടിയന്തിര കാര്യത്തിന് ബര്‍മുടദ്വീപിലുള്ള ഭര്‍ത്താവിന് ഭാര്യ അജിത ഗുരുദേവ ദത്ത് പവര്‍ ഓഫ് അറ്റോര്‍ണി തയ്യറാക്കി തലശ്ശേരി പോസ്റ്റ് ഓഫിസ് വഴി അയച്ചിരുന്നു. യഥാസമയം കിട്ടാതെ വന്നപ്പോള്‍, അന്വേഷണത്തില്‍ മുംബൈയില്‍ നിന്ന് നഷ്ടമായെന്നാണ് പോസ്റ്റല്‍ അധികൃതര്‍ അറിയിച്ചത്. കേസ് ഫയല്‍ ചെയ്യേണ്ട സമയമായതിനാല്‍ വിദേശത്തുള്ള ഭര്‍ത്താവിന് നാട്ടിലേക്ക് പെട്ടെന്ന് വരേണ്ടി വന്നു. പുതിയ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കേണ്ടിയും വന്നു. അഡ്വ. ഇ.കെ അവിനാഷ് മുഖേന അജിത ഗുരുദേവദത്ത് നല്‍കിയ ഹരജിയിലാണ് 25,000 രൂപ നഷ്ടപരിഹാരവും അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.