ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം: വീണാ ജോര്‍ജ്

ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കൂടുതല്‍ ആണെന്നും മന്ത്രി അറിയിച്ചു. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ സൂചകങ്ങളില്‍ വികസിത രാജ്യങ്ങളുമായി കേരളത്തെ ഇന്ന് താരതമ്യം ചെയ്യുകയാണെന്നും ചികിത്സ സൗകര്യങ്ങള്‍ ഓരോ ഘട്ടത്തിലും വര്‍ധിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 2025 ഓടെ കേരളത്തില്‍ നിന്നും ക്ഷയ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

‘പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ്. നിലവില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല. കൊവിഡിന്റെ തീവ്രത കൊണ്ടല്ല മറ്റ് അസുഖമുള്ളവരാണ് മരണപ്പെടുന്നത്. എല്ലാവരും മാസ്‌ക് ധരിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം’, വീണാ ജോര്‍ജ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *