കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖസോഷ്യലിസ്റ്റുമായ അരങ്ങില്‍ ശ്രീധരന്റെ ജന്മശതാബ്ദി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പ്രമുഖ സോഷ്യലിസ്റ്റും മുന്‍ എം.എല്‍.എയുമായ അഡ്വ. എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി ആസാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് നേതാക്കളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വമായിരുന്നു അരങ്ങിലിന്റേ തെന്നും ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹമെന്നും എം.കെ പ്രേംനാഥ് പറഞ്ഞു. അദ്ദേഹം അഴിമതികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഉറച്ച മതേതരവാദിയായിരുന്ന അദ്ദേഹം പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനായി സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാവാണെന്ന് അനുസ്മരണയോഗം ചൂണ്ടിക്കാട്ടി. ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല, ആര്‍.ജയന്ത്കുമാര്‍, കെ.പി അബൂബക്കര്‍, അസീസ് മണലോടി, ഡോക്ടര്‍ കെ.മൊയ്തു, അഡ്വ. എ.കെ ജയകുമാര്‍, ടി.എ അസീസ്, കളത്തിങ്കല്‍ വീരാന്‍കുട്ടി, പി.പി ഉമ്മര്‍കോയ, മോഹനന്‍ പറയഞ്ചേരി, ഹരിദേവ് എന്നിവര്‍ പ്രസംഗിച്ചു.