1000 കോടി രൂപ പിരിച്ചെടുക്കണം; എം.വി.ഡിക്ക് ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍

1000 കോടി രൂപ പിരിച്ചെടുക്കണം; എം.വി.ഡിക്ക് ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ഈ വര്‍ഷം ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ എം.വി.ഡിക്കുള്ള ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നീക്കം. നിര്‍ദേശത്തിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിനെ ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മാറ്റിയിക്കുകയാണ് സര്‍ക്കാരെന്നാണ് ആരോപണം.

ഒരു ലക്ഷം രൂപയില്‍ അധികം കുടിശ്ശികയായാല്‍ പമ്പുകള്‍ വിതരണം നിര്‍ത്തും. എറണാകുളം, കൊല്ലം ഉള്‍പ്പടെ പല ജില്ലകളിലും ഒരു ലക്ഷത്തിലധികം രൂപയാണ് എം.വി.ഡിയുടെ കുടിശിക വരുന്നത്. ഡീസല്‍ അടിക്കാനാകാതെ പലപ്പോഴായി വാഹനങ്ങള്‍ ഒതുക്കേണ്ടി വരുന്ന അവസ്ഥയാണ് എം.വി.ഡിയുടേത്. അതേസമയം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ വകയിരുത്തിയിട്ടുള്ളത് 44.07 കോടിരൂപയാണ്. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്ന ആവശ്യം.

Share

Leave a Reply

Your email address will not be published. Required fields are marked *