വില്ലനായി കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ; കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ,രണ്ട് മരണം

വില്ലനായി കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ; കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ,രണ്ട് മരണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വില്ലനായി മാറി ഒരു തുള്ളിമരുന്ന്. രണ്ട് മരണത്തിനും നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവാനിടയാവുകയും ചെയ്ത തുള്ളി മരുന്ന് ഇപ്പോള്‍ രാജ്യവ്യാപകമായി തിരിച്ചു വിളിച്ചിരിക്കുകയാണ്. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് ഉപയോഗിച്ചിരുന്ന മരുന്നാണ് അപകടകാരിയായി മാറിയത്.
മാര്‍ച്ച് 14 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളിലായി 70 രോഗികളെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് പേര്‍ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കണ്ണില്‍ അണുബാധയുള്ളവര്‍ ഉപയോഗിക്കുന്നതും അല്ലാത്തതുമായ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുള്ള കണ്ടെത്തലില്‍ ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായതിന് പിന്നാലെയാണ് മരുന്ന് തിരികെ വിളിച്ചത്. കണ്ണില്‍ നിന്ന് സ്രവം പുറത്തേക്ക് വരുന്നതും കണ്ണിന്റെ നിറം മഞ്ഞയും പച്ചയും കലര്‍ന്ന് നിറവുമാകുന്നതാണ് അണുബാധയുടെ ലക്ഷണം. പിന്നാലെ കണ്ണില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാവും. പിന്നാലെ കണ്ണ് ചുവന്ന് തടിക്കുകയും വെളിച്ചത്തേക്ക് നോക്കാനാവാത്ത അവസ്ഥയും പിന്നാലെ മങ്ങിയ കാഴ്ചയും ആവുകയും ചെയ്യുന്ന സ്ഥിതിയാണ് ബാക്ടീരിയയുടെ ആക്രമണത്തിന് പിന്നാലെ സംഭവിക്കുന്നത്.

രോഗ ബാധ രൂക്ഷമാകുന്ന മുറയ്ക്ക് കൃഷ്ണമണി നീക്കം ചെയ്യേണ്ട സ്ഥിതി വരെയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ രോഗബാധിതരായവരില്‍ നാലുപേര്‍ക്ക് കൃഷ്ണമണി നീക്കം ചെയ്യേണ്ടി വന്നതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്യൂഡോമൊണാസ് ഏയറുഗിനോസാ വിഭാഗത്തിലുള്ള ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. പത്ത് വിഭാഗത്തിലുള്ള ആര്‍ട്ടിഫീഷ്യല്‍ ടിയര്‍സ് ആണ് തിരികെ വിളിച്ചത്. ഇതില്‍ തന്നെ എസ്രികെയര്‍ എന്ന ഇനത്തിലൂടെയാണ് അണുബാധ വ്യാപകമായതെന്നാണ് സൂചന. ഇതില്‍് ഗ്ലോബല്‍ ഹെല്‍ത്ത് ഫാര്‍മ എസ്രി കെയര്‍ ആര്‍ട്ടിഫീഷ്യല്‍ ടിയര്‍ ഉല്‍പ്പന്നങ്ങളാണ് ഭൂരിഭാഗവും. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മരുന്ന് സാംപിളുകളില്‍ രോഗബാധയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും സി.ഡി.സി വ്യക്തമാക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *