കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ ടിബി കേന്ദ്രവും സംയുക്തമായി വിവിധ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കതുന്നത്. ഇതിന്റെ ഭാഗമായി ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ബീന ഫിലിപ് നാളെ രാവിലെ 09.30ന് എസ്.കെ പൊറ്റക്കാട്ട് സാംസ്‌കാരിക നിലയത്തില്‍ വച്ച് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എ.ഗീത ഐ.എ.എസ് മുഖ്യാതിഥിയാകം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ദിനേശ്കുമാര്‍ എ.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജേര്‍ ഡോ.എ നവീന്‍ ക്ഷയരോഗ ദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ്.ജയശ്രീ, വാര്‍ഡ് കൗസിലര്‍ റനീഷ്.ടി, ഐ.എം.എ പ്രസിഡന്റ് ഡോ. ബി.വേണുഗോപാലന്‍, ഗവ.മെഡിക്കല്‍ കോളേജ് നെഞ്ച്‌രോഗ വിഭാഗം മേധാവി ഡോ.സൂരജ് കെ.പി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.അസ്മ റഹീം.ഡി, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മിലിമോണി, പ്രസ്‌ക്ലബ് സെക്രട്ടറി രാകേഷ് പി.എസ്, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളൂര്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ദീപു.കെ എന്നിവര്‍ ആശംസകള്‍ നേരും.
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ടിബി കേന്ദ്രത്തിന് നല്‍കുന്ന ടിബി ഹൈജീന്‍ കിറ്റ് ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി ജില്ലാ ടിബി ഓഫിസര്‍ ഡോ.ടി.സി അനുരാധക്ക് കൈമാറും. ചടങ്ങില്‍ ജില്ലാ ടിബി ഓഫിസര്‍ ഡോ.ടി.സി അനുരാധ സ്വാഗതവും ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫീസര്‍ കെ.മുഹമ്മദ് മുസ്തഫ നന്ദിയയും പറയും. തുടര്‍ന്ന് മജീഷ്യന്‍ രാജീവ് മേമുണ്ട അവതരിപ്പിന്ന ടിബി ബോധവല്‍ക്കരണ മാജിക് ഷോയും റെഡ് ക്രോസ് സൊസൈറ്റി നിര്‍മിച്ച ടിബി ബോധവല്‍ക്കരണ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നടക്കും. ”അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം” എതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിന സന്ദേശം. വാര്‍ത്താസമ്മേളനത്തില്‍ ഡോ.അനുരാധ ടി.സി (ജില്ലാ ടിബി ഓഫീസര്‍, കോഴിക്കോട്), ഡോ.ജലജമണി സി.എ (കണ്‍സള്‍ട്ടന്റ് ജില്ലാ ടിബി കേന്ദ്രം കോഴിക്കോട്), കെ.മുഹമ്മദ് മുസ്തഫ (മാസ് മീഡിയ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ,് ആരോഗ്യം,കോഴിക്കോട്,) എന്നിവര്‍ സംബന്ധിച്ചു.