ന്യൂഡല്‍ഹി മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ രാഹുലിന് ശിക്ഷ വിധിച്ച കോടതിക്കു മുമ്പില്‍ തടിച്ചുകൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിധി വന്നതോടെ രാഹുലിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ കോടതിക്കു മുമ്പില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം ശക്തമായി ആരോപിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രാഹുലിനെ വേട്ടയാടുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കര്‍ണാടകയിലെ കോളാറില്‍ നടന്ന യോഗത്തില്‍ വെച്ചാണ് വിവാദ പരാമര്‍ശം ഉണ്ടായത്. എല്ലാ കള്ളന്മാരുടേയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരേ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി പരാതി നല്‍കി.ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 499,500 വകുപ്പുകളാണ് കോടതി രാഹുലിനെതിരേ ചുമത്തിയിരുന്നത്്. കേസില്‍ രണ്ട് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷാവിധിക്കു പിന്നാലെ 10,000 രൂപ
കെട്ടിവെച്ച് കോടതിയില്‍ നിന്നുതന്നെ രാഹുല്‍ ജാമ്യമെടുക്കുകയായിരുന്നു. അപ്പീല്‍ നല്‍കാന്‍ കോടതി 30 ദിവസത്തെ സമയമനുവദിച്ചിട്ടുണ്ട്.