മോദി പരാമര്‍ശം : ശിക്ഷാവിധിയില്‍ അയോഗ്യതയും പ്രശ്‌നമാകും

മോദി പരാമര്‍ശം : ശിക്ഷാവിധിയില്‍ അയോഗ്യതയും പ്രശ്‌നമാകും

ന്യൂഡല്‍ഹി:  മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ച ശിക്ഷയില്‍ അയോഗ്യത പ്രശ്‌നവും ഉയരുന്നു. ഒരു ജനപ്രതിനിധിക്ക് ഒരു ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിച്ചാല്‍ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാകും എന്നാണ് നിയമം. മോദി പരാമര്‍ശത്തിന്റെ പേരില്‍ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷമാണ് വിധിച്ചത്. ഇതോടെ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത നേരിടും എന്നാണ് സൂചന.

അപ്പീല്‍ പോയി ശിക്ഷയിലും വിധിയിലും സ്റ്റേ നേടിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് അംഗത്വം നിലനിര്‍ത്താന്‍ സാധിക്കൂ. ശിക്ഷ വിധിച്ചാല്‍ ഒരു സിറ്റിംഗ് അംഗത്തിന് മൂന്നു മാസം അയോഗ്യത നടപ്പിലാകില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി 2018ല്‍ എടുത്തുമാറ്റിയിരുന്നു. ലക്ഷദ്വീപ് എം.പിയെ അടുത്തകാലത്ത് ഒരു കേസില്‍ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയെങ്കിലും അദ്ദേഹം സ്റ്റേ സമ്പാദിച്ചതോടെ അത് മറികടന്നിരുന്നു. വിധി വന്നതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.

അതേസമയം,മോദി പരാമര്‍ശത്തിലൂടെ അഴിമതി തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പരാമര്‍ശം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് അപ്പീലിന് സാവകാശം നല്‍കി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *