ബി.ജെ.പി മതധ്രുവീകരണത്തിലൂടെ കേരളത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു; റബറിന് വില കൂടുമെന്നു പറഞ്ഞ് പുറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടും: സി.പി.എം

ബി.ജെ.പി മതധ്രുവീകരണത്തിലൂടെ കേരളത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു; റബറിന് വില കൂടുമെന്നു പറഞ്ഞ് പുറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടും: സി.പി.എം

തിരുവനന്തപുരം: മതധ്രുവീകരണത്തിലൂടെ കേരളത്തില്‍ നേട്ടംകൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളുമായുള്ള ചര്‍ച്ച. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമുണ്ടാകേണ്ട കാലമാണിത്. കേരളത്തിലെ മതമൈത്രിയില്‍ വിഷം കലര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തെപ്പോലെ മതങ്ങള്‍ ഐക്യത്തോടെ കഴിയുന്ന പ്രദേശം എവിടെയുമില്ല. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ രമ്യതയോടെ കഴിയുന്നത് ദഹിക്കാത്ത ബി.ജെ.പിയും ആര്‍.എസ്.എസ്സും ന്യൂനപക്ഷ വര്‍ഗീയവാദികളും നാടിന്റെ മതനിരപേക്ഷത തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റബറിന് വിലകൂടുമെന്നു പറഞ്ഞ് ബി.ജെ.പിക്കുപിറകെ പോകുന്നവര്‍ വഞ്ചിക്കപ്പെടും. ആരെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ അനുസരിച്ച് വില മാറില്ല. ആസിയാന്‍ കരാറിന്റെ ഭാഗമായാണ് വിലയിടിഞ്ഞത്. കുത്തകകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുമെന്ന് ധരിക്കുന്നവര്‍ പാഠംപഠിക്കുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *