തൊട്ടടുത്ത കെട്ടിടത്തില്‍ പൈലിംഗ്; വിശാഖപട്ടണത്ത്  മൂന്ന്നില കെട്ടിടം തകര്‍ന്നുവീണു, മൂന്ന് മരണം

തൊട്ടടുത്ത കെട്ടിടത്തില്‍ പൈലിംഗ്; വിശാഖപട്ടണത്ത് മൂന്ന്നില കെട്ടിടം തകര്‍ന്നുവീണു, മൂന്ന് മരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത് തുടര്‍ച്ചയായ പൈലിംഗില്‍ അടുത്തുണ്ടായിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് വിശാഖപട്ടണം കളക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകര്‍ന്ന് വീണത്. എസ് ദുര്‍ഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. അഞ്ജലിയുടെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്.എന്‍.ഡി.ആര്‍.എഫും പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷിക്കാനായത്.പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടസമയത്ത് കെട്ടിടത്തില്‍ എട്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

തകര്‍ന്നു വീണ കെട്ടിടത്തിന് രണ്ട് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. തൊട്ടടുത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗും കുഴല്‍ക്കിണര്‍ കുഴിക്കലും നടക്കുന്നുണ്ടായിരുന്നു. തുടര്‍ച്ചയായ പൈലിംഗില്‍ കെട്ടിടത്തിന് വിള്ളല്‍ വീഴുകയും തകര്‍ന്ന് വീഴുകയുമായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ശേഷം പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ തൊട്ടടുത്ത സ്ഥലമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *