ജാര്‍ഖണ്ഡില്‍ റെയ്ഡിനിടെ നവജാത ശിശുവിനെ പോലീസ് ചവിട്ടിക്കൊന്നു

ജാര്‍ഖണ്ഡില്‍ റെയ്ഡിനിടെ നവജാത ശിശുവിനെ പോലീസ് ചവിട്ടിക്കൊന്നു

റാഞ്ചി: മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത കാണിച്ച് ജാര്‍ഖണ്ഡ് പോലീസ്. ജാര്‍ഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ റെയ്ഡിനിടെ നവജാത ശിശുവിനെ പൊലീസുകാര്‍ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്. ഒരു കേസില്‍ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം.ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ഭൂഷണ്‍ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയതാണ് പൊലീസ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛനാണ് ഭൂഷണ്‍ പാണ്ഡെ. ബുധനാഴ്ച വെളുപ്പിനാണ് പൊലീസ് ഭൂഷണ്‍ പാണ്ഡയുടെ വീട് വളഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് ഭൂഷണ്‍ പാണ്ഡെ ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ നിന്നിറങ്ങി ഓടി. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടതെന്ന് കുടുംബം പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ 3.20 നാണ് പൊലീസുകാര്‍ വീട്ടില്‍ റെയ്ഡിന് എത്തിയതെന്നാണ് ഭൂഷണ്‍ കുമാര്‍ പറയുന്നത്.തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളില്‍ കയറിയപ്പോള്‍ കുഞ്ഞിന് ചവിട്ടേല്‍ക്കുകയായിരുന്നുവെന്നാണ് ഭൂഷണ്‍ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദിയോരി പൊലീസ് സ്റ്റേഷനിലെ സംഘമാണ് റെയിഡിനെത്തിയത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാലാണ് പ്രതിയെ തിരഞ്ഞ് വീട്ടില്‍ പോയതെന്ന് പോലീസുകാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.

ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഉത്തരവിട്ടതയാ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *