സ്വപ്‌നയുടെ നിയമനങ്ങളും ഇഡി അന്വേഷിക്കും; സ്‌പേസ് പാര്‍ക്കിലെ നിയമനത്തിന്റെ വിശദാംശങ്ങള്‍ തേടി

സ്വപ്‌നയുടെ നിയമനങ്ങളും ഇഡി അന്വേഷിക്കും; സ്‌പേസ് പാര്‍ക്കിലെ നിയമനത്തിന്റെ വിശദാംശങ്ങള്‍ തേടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ വിശദാംശങ്ങള്‍ തേടി ഇഡി. സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിശദാംശങ്ങള്‍ തേടിയത്. വിഷയത്തില്‍ സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയയ്ച്ചു.

സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്‌ന കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. അന്നുയര്‍ന്ന ആരോപങ്ങളെ രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം ബലപ്പെടുത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ വാട്‌സ്ആപ്പ് ചാറ്റുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെതാണ് സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്‌ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശമ്പളമായി സ്വപ്‌നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ജയശങ്കര്‍ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരേയൊരു നിയമന നടപടി.

നിയമനം ശിവശങ്കര്‍ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്‌ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെയ്‌സ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്ത് വിവാദ നാളുകളില്‍ സി.പി.എം നടത്തിയ വലിയ പ്രതിരോധമാണ് പൊളിയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *