സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കേരളത്തിന് അപമാനം: അനു ചാക്കോ

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കേരളത്തിന് അപമാനം: അനു ചാക്കോ

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമണം വര്‍ധിച്ചുവരുന്നത് സാക്ഷരത കേരളത്തിന് അപമാനമാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. വഞ്ചിയൂരില്‍ നടുറോഡില്‍ സ്ത്രീക്കുനേരിടേണ്ടിവന്ന ആക്രമണം പരാതിപ്പെട്ടിട്ടു പോലും പോലിസിന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗത വലിയ ഗൗരവമുള്ളതാണ്. രാത്രികാലങ്ങളില്‍ അത്യാവശ്യ കാര്യത്തിന് പോലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത രൂപത്തിലേക്ക് കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ നടന്ന സംഭവം.

മരുന്നു വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയ സ്ത്രീയെ പിന്തുടര്‍ന്നുകൊണ്ട് ആക്രമിക്കുകയും സ്ത്രീയുടെ ഇടത് കണ്ണിനും കവിളിലും പരുക്കേല്‍ക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടും വേണ്ട രൂപത്തിലുള്ള ഇടപെടല്‍ നടത്താനോ ആക്രമണത്തിന് ഇരയായ സ്ത്രീയുമായി സംസാരിക്കാനോ, കേസെടുക്കാനോ പോലിസിന് അധികാരികള്‍ മുതിര്‍ന്നിട്ടില്ല. ഇത് പോലിസിന്റെ അനാസ്ഥയാണെന്നും ഇത്തരം അധികാരികളുടെ നിസ്സംഗതക്കെതിരേ രാഷ്ട്രീയ ജനതാദള്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *