വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നവപദ്ധതികളുമായി കോഴിക്കോട് ജില്ലാ മര്‍ച്ചന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം ഡി 3366

വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നവപദ്ധതികളുമായി കോഴിക്കോട് ജില്ലാ മര്‍ച്ചന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം ഡി 3366

കോഴിക്കോട്: വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നവപദ്ധതികളുമായി കോഴിക്കോട് ജില്ലാ മര്‍ച്ചന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണസംഘം കര്‍മമേഖല വിപുലീകരിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ കെ.വി സുബ്രമണ്യന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റിതര ജനവിഭാഗങ്ങള്‍ക്കും സൊസൈറ്റിയില്‍ അംഗങ്ങളാകാവുന്നതാണ്. സംഘം ലാഭത്തിലാകുമ്പോള്‍ സഹകരണവകുപ്പ് ജോ.രജിസ്ട്രാര്‍ നിഷ്‌കര്‍ഷിക്കുന്ന ഡിവിഡണ്ടും സൊസൈറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ആനുകൂല്യവും അംഗങ്ങള്‍ക്ക് ലഭിക്കും. കച്ചവടക്കാര്‍ക്ക് വ്യാപാരലോണുകളും തൊഴിലാളികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്കുള്ള ആശ്വാസ സ്‌കീമുകളും സൊസൈറ്റി നടപ്പിലാക്കി വരികയാണ്.

സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ സംഘം വഴി നടപ്പിലാക്കും. സാമൂഹിക പുരോഗതിക്കായി വിദ്യാഭ്യസ മേഖലയില്‍ ശക്തമായി ഇടപ്പെടും. കോഴിക്കോട് കോര്‍പറേഷനുമായി സഹകരിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ധാന്യങ്ങള്‍ അങ്കണവാടി, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനം മുഖേന വിതരണം നടത്തി വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കും. പൊതുസമൂഹത്തിന് സഹകരണ വിദ്യാഭ്യാസം നല്‍കുകയും സഹകരണമേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകും. ആരോഗ്യ-ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിച്ച് ചെറിയ ചിലവില്‍ ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ അംഗങ്ങള്‍ക്ക് ലഭ്യമാകും. സംഘത്തില്‍ ഗ്രൂപ്പ് ഡെപ്പോസിറ്റ്, ക്രെഡിറ്റ് സ്‌കീമുകള്‍ ആരംഭിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല-സഹകരണ-സ്വകാര്യമേഖല കമ്പനികളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും ഉച്ചഭക്ഷണം അവരവരുടെ വീടുകളില്‍ നിന്ന് കലക്ട് ചെയ്ത് ജോലിസ്ഥലത്ത് എത്തിച്ച് നല്‍കുകയും ആയതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ഡബ്ബാവാല സംവിധാനം നടപ്പാക്കും. സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം ഈവര്‍ഷം ഒരുകോടി രൂപയായി വര്‍ധിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ വ്യാപാരികള്‍, തൊഴിലാളികള്‍, മറ്റിതര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സഹകരണമേഖലക്ക് ചെയ്യാന്‍ സാധിക്കുന്ന എല്ലാ പ്രവര്‍ത്തനവും നടത്തുമെന്നും ഒരുവര്‍ഷ കാലത്തിനുള്ളില്‍ അംഗങ്ങളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ സഹകരണവകുപ്പ് ജോ.രജിസ്ട്രാറുടെ അനുമതിയോടുകൂടി നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ കൊട്ടാരം ക്രോസ്‌റോഡി(അംബികാ ഹോട്ടലിന് സമീപം)ലാണ് സൊസൈറ്റിയുടെ ആസ്ഥാനം. ഫോണ്‍: 9447003811.

Share

Leave a Reply

Your email address will not be published. Required fields are marked *