എരഞ്ഞോളി: ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലോകജല ദിനത്തില്‍ 1000 കുളങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ രണ്ട് കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുളങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷയും വൈസ് പ്രസിഡന്റ് പി.വിജുവും ചേര്‍ന്ന് നാടിനു സമര്‍പ്പിച്ചു. പതിമൂന്നാം വാര്‍ഡില്‍ മഠത്തുംഭാഗം, പതിനാലാം വാര്‍ഡിലെ പന്നിയോടുമാണ് കുളങ്ങള്‍ നിര്‍മിച്ചത്. പതിമൂന്നാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം കെ.കെ ഷീജ അധ്യക്ഷത വഹിച്ചു. എ.ഇ.എ വിന്യ, എ.വി സീന, ഇ.ബാലകൃഷ്ണന്‍, എന്‍.കെ സാഗര്‍ എന്നിവര്‍ സംസാരിച്ചു. പതിനാലാം വാര്‍ഡില്‍ പന്നിയോട് നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം എം.ബാലന്‍ അധ്യക്ഷത വഹിച്ചു. ഒ.സുകുമാരി, എ.വിന്യ, എന്‍.കെ സാഗര്‍ എന്നിവര്‍ സംസാരിച്ചു. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഭിത്തി സംരക്ഷണം നടത്തിയ ഈ ഓരോ കുളങ്ങളുടേയും അടങ്കല്‍ തുക 48,520 രൂപ ആണ്. സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ഈ രീതിയില്‍ എത്രയും പെട്ടെന്ന് കുളങ്ങള്‍ നിര്‍മിച്ച് നാടിനു സമര്‍പ്പിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പഞ്ചായത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.