തിരുവനന്തപുരം: 2020-21 വര്‍ഷത്തില്‍ റബ്ബറിന്റെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 1534 കിലോഗ്രാമില്‍നിന്നും ഹെക്ടറിന് 1565 കിലോഗ്രാമായി വര്‍ധിച്ചെന്നും കേരളത്തിലെ ആകെ റബ്ബര്‍ ഉല്‍പ്പാദനം 5.19 ലക്ഷം ടണ്ണില്‍നിന്നും 5.566 ലക്ഷം ടണ്ണായി വര്‍ധിപച്ചെന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ 2015-16 മുതല്‍ സംസ്ഥാനസര്‍ക്കാര്‍ റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി നടപ്പിലാക്കിവരുന്നു. കൃഷി വകുപ്പിന്റെ പദ്ധതിയേതര വിഹിതത്തില്‍നിന്നും തുക കണ്ടെത്തിയാണ് കേരള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതിന് കേന്ദ്രസഹായം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന ഇറക്കുമതി ചുങ്കത്തില്‍നിന്നും സംസ്ഥാനങ്ങളുടെ ഉല്‍പ്പാദനം കണക്കാക്കി ആനുപാതികമായ തുക വില സ്ഥിരത ഫണ്ടിലേക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായിരിക്കുന്ന റബ്ബര്‍ കൃഷിക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിലസ്ഥിരതാ ഫണ്ട് സംബന്ധിച്ച് അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.