മോസ്‌കോ : റഷ്യയിലെ പ്രശസ്തമായ പോപ് ഗ്രൂപ്പ് ക്രീം സോഡയുടെ സ്ഥാപകനായ ദിമ നോവയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനാണ് ദിമ നോവ. ചൊവ്വാഴ്ച രാത്രി വോള്‍ഗ നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മഞ്ഞില്‍ വഴുതിയായിരുന്നു അപകടമെന്ന് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ക്രീം സോഡ അറിയിച്ചു. കൂടെയുണ്ടായിരുന്ന സഹോദരന്‍ റോമയ്ക്കും സുഹൃത്ത് ഗോഷ കിസലെവിനുമായി തിരച്ചില്‍ തുടരുകയാണെന്നും അരിസ്റ്റാര്‍ക്കസിന്റെ മൃതദേഹം ലഭിച്ചുവെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ക്രീം സോഡ പറഞ്ഞു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ ദിമ നോവയുടെ ഗാനം നിരന്തരം മുഴങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അക്വാ ഡിസ്‌കോ എന്ന ഗാനം യുക്രൈന്‍ അധിനിവേശ പശ്ചാത്തലത്തില്‍ വലിയ പ്രചാരം നേടിയിരുന്നു.