നാദാപുരം: ജനകീയാസൂത്രണം 2022-23 വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നാദാപുരത്ത് 17 എസ്.സി കുട്ടികള്‍ക്ക് ഒരു മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ ആര്‍ട്‌കോയില്‍ നിന്നും 83,300 രൂപ ചെലവഴിച്ചാണ് ഗ്രാമസഭ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഞ്ചായത്ത് ഫര്‍ണിച്ചര്‍ വാങ്ങി നല്‍കിയത്. ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖിലമര്യാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജനിത ഫിര്‍ദൗസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് മെമ്പര്‍മാരായ, പി.പി ബാലകൃഷ്ണന്‍ , വാസു പുതിയ ൃപറമ്പത്ത്, ആയിഷ ഗഫൂര്‍, സുമയ്യ പാട്ടത്തില്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, എസ്.സി കോ-ഓര്‍ഡിനേറ്റര്‍ പി.എം അഖിലാദാസ് എന്നിവര്‍ സംസാരിച്ചു.