തലശ്ശേരി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ആര്‍ വസന്തന്‍ മാസ്റ്ററാണ് ബജറ്റ് അവതരിപ്പിച്ചത്. നെല്‍കൃഷി കൂലിച്ചെലവിനായി 5,50,000 രൂപയും പച്ചക്കറി കൃഷി കൂലിച്ചെലവിനായി 85000 രൂപയും വകയിരുത്തി. കശുമാവ് കൃഷി വ്യാപനത്തിന്ന് 1,98,000ഒരു രൂപയും , ക്ഷീരസംഘം മുഖേന കറവ പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണത്തിനായി 36,25000 രൂപയും, വിവിധ ഉല്‍പാദന യൂണിറ്റുകള്‍ക്ക് 10 ലക്ഷം രൂപയും നീക്കിവെച്ചു. വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പരിശീലനവും യൂണിറ്റും ആരംഭിക്കാനുമായി 10 ലക്ഷം രൂപ നീക്കിവച്ചു. ലൈഫ് പി.എം.എ.വൈ പദ്ധതിക്ക് 86,15000 രൂപയും സ്ത്രീ പദവി പഠനത്തിന് ഒരു ലക്ഷം രൂപയും , ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം, സ്‌കോളര്‍ഷിപ്പ് എന്നിവക്കുള്ള തുകയും നീക്കിവച്ചു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി ഒരുക്കനായി നാല് ലക്ഷം രൂപ വകയിരുത്തി. പിണറായി ഗ്രാമ പഞ്ചായത്ത് ശ്മശാനം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ബോക്ക് ഓഫിസ് കോമ്പൗണ്ടില്‍ ടോയ്‌ലെറ്റ് സമുച്ചയം നിര്‍മിക്കാനും ജലാശയ സംരക്ഷണത്തിനും , അങ്കണവാടി നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷത വഹിച്ചു.