ജില്ലാ ലീഗ് ക്രിക്കറ്റ്: വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനും വി.പി.ആര്‍ ക്ലബിനും വിജയം

ജില്ലാ ലീഗ് ക്രിക്കറ്റ്: വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനും വി.പി.ആര്‍ ക്ലബിനും വിജയം

തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ബി ഡിവിഷന്‍ ലീഗ് മല്‍സരത്തില്‍ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 64 റണ്‍സിന് തലശ്ശേരി ഹോപ്പേഴ്‌സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഷഫ്തീര്‍ 68 റണ്‍സും സി .കെ ഷഹീര്‍ 48 റണ്‍സും നൗഫല്‍ പുറത്താകാതെ 33 റണ്‍സുമെടുത്തു. മറുപടിയായി ഹോപ്പേഴ്‌സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറില്‍ 122 റണ്‍സിന് എല്ലാവരും പുറത്തായി. കെ.കെ ശ്രീജിത്ത് 43 റണ്‍സും എ.വി റൈജു 14 റണ്‍സുമെടുത്തു. വടക്കുമ്പാടിനു വേണ്ടി നൗഫല്‍, ഷാനില്‍, ഷൈജു എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം ഷഫ്തീറാണ് മാന്‍ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തില്‍ മുഴപ്പിലങ്ങാട് വി.പി.ആര്‍ ക്ലബ് അഞ്ച് റണ്‍സിന് കമ്പില്‍ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വി.പി.ആര്‍ ക്ലബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. കെ.കെ മിസ്ഹബ് 27 റണ്‍സും സി.പി സല്‍മാന്‍ ഫാരിസും എ.വി ജംഷീറും 16 റണ്‍സ് വീതമെടുത്തു. അപ്പാച്ചിക്ക് വേണ്ടി നൗഷാദും ടി.പി അനീസും രണ്ട് വിക്കറ്റുകള്‍ വീതം നേടി. മറുപടിയായി അപ്പാച്ചി ക്ലബ്ബ് 19 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. കെ.പി ഫായിസ് 36 റണ്‍സും ടി.പി അനീസ് 20 റണ്‍സുമെടുത്തു. വി.പി.ആറിന് വേണ്ടി എന്‍.ജിതിന്‍ നാല് വിക്കറ്റും ഫര്‍ഹദ്, സി പി സല്‍മാന്‍ ഫാരിസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വി.പി.ആര്‍ ക്ലബ് താരം എന്‍.ജിതിനാണ് മാന്‍ ഓഫ് ദി മാച്ച്. നാളെ(വ്യാഴം) രാവിലെ നടക്കുന്ന സി ഡിവിഷന്‍ മത്സരത്തില്‍ കണ്ണൂര്‍ യങ്‌സ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനേയും ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍ ഫോര്‍ട്ട് ക്രിക്കറ്റ് ക്ലബ് ,തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *