ഇടുക്കി: ഇരട്ടയാറില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞ രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആളാണ് വഴിയരികില്‍ കടുവ നില്‍ക്കുന്നത് കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ഭീതിയിലാണ് ഇരട്ടയാര്‍ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് മേഖല. അതേസമയം വാത്തികുടിയില്‍ കണ്ടത് പുലി വര്‍ഗത്തില്‍പ്പെട്ട ജീവി ആകാമെന്ന് വനം വകുപ്പ് അറിയിച്ചു. ഇവിടെ കൂട് സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഉദയഗിരി ടവര്‍ ജങ്ഷനില്‍ ബൈക്ക് യാത്രികന്‍ രണ്ട് കടുവകളെ കണ്ടിരുന്നു. എന്നാല്‍ വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
ഇടുക്കി വെട്ടിക്കാമറ്റം കവലയിലെ റോഡരികിലും കൃഷിയിടങ്ങളിലും വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.