ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചെസ് ചാമ്പ്യന്‍ഷിപ്പ്; കേരള വനിതാ  ടീം ജേതാക്കള്‍

ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചെസ് ചാമ്പ്യന്‍ഷിപ്പ്; കേരള വനിതാ ടീം ജേതാക്കള്‍

തലശ്ശേരി: ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചെസ് ചാമ്പ്യന്‍ഷിപ്പല്‍ കേരളത്തിന്റെ വനിതാ ടീമിന് ഗോള്‍ഡ് മെഡല്‍. കേരളത്തിന്റെ ഷീന കണ്ണൂര്‍, സുധ മലപ്പുറം, നയന്‍താര പാലക്കാട്, നീനു കോഴിക്കോട്, സറീന കോഴിക്കോട്, ശ്രീദ പാലക്കാട് എന്നിവരടങ്ങിയ ടീമാണ് ഭുവനേശ്വരില്‍ വിജയ കിരീടം അണിഞ്ഞത് .എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ എല്ലാ മത്സരവും വലിയ മാര്‍ജിനിലാണ് കേരളം വിജയിച്ചത്. മാനേജര്‍) സുജാതയും കോച്ച് സിന്ധുവും മുഴുവന്‍ സമയവും എല്ലാവിധ പിന്തുണയുമായി ടീമിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ഡല്‍ഹിയിലും കേരളമാണ് കിരീടമണിഞ്ഞത്. ടൈറ്റിലിന്റെ കൂടെ ബോര്‍ഡ് പ്രൈസും കേരളം സ്വന്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *