മാഹി: ചോറോട് ഇടമഠത്തില് ഇ.എം കുഞ്ഞിരാമന്റെ സ്മരണയ്ക്കായി എ.ടി കോവൂര്‍ ട്രസ്റ്റില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി. ഇ. എം കുഞ്ഞിരാമന്റെ വസതിയില്‍ ചേര്‍ന്ന ചടങ്ങില്‍ കുഞ്ഞിരാമന്റെ ഭാര്യ പ്രഭ അവാര്‍ഡ് തുക -ട്രസ്റ്റ് ഭാരവാഹികളെ ഏല്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരനും ട്രസ്റ്റിയും ആക്റ്റിംഗ് ചെയര്‍മാനുമായ ഇരിങ്ങല്‍ കൃഷ്ണനും ചേര്‍ന്ന് അവാര്‍ഡ് തുകയുടെ ചെക്ക് സ്വീകരിച്ചു. കുഞ്ഞിരാമന്റെ മക്കളായ രജീഷ്, രൂപേഷ്, ചെറുമകള്‍ അമേയ കെ.വൈ.എസ്, സംസ്ഥാന കമ്മിറ്റി അംഗമായ സി.എം എല്‍സ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സോമസുന്ദരന്‍, ജോളി ടീച്ചര്‍, എസ്.ശശി എന്നിവരും സംബന്ധിച്ചു. നവംബര്‍ മുതല്‍ ചോറോട് കെ.എ.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.