എല്‍.ജി.ബി.ടി.ക്യു നിയമവിരുദ്ധമാക്കി ഉഗാണ്ട പാര്‍ലമെന്റ്

എല്‍.ജി.ബി.ടി.ക്യു നിയമവിരുദ്ധമാക്കി ഉഗാണ്ട പാര്‍ലമെന്റ്

കംപാല: ലൈംഗിക ന്യൂനപക്ഷങ്ങളെ നിയമവിരുദ്ധമാക്കി ആദ്യനിയമം പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഈ നിയമ പ്രകാരം സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഉഗാണ്ട ഉള്‍പ്പെടെ 30ഓളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ രതി നേരത്തെ നിരോധിച്ചിട്ടുണ്ട്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍ജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് പുതിയ നിയമം. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് നിയമം പാസാക്കിയതെന്ന് ജനപ്രതിനിധി ഡേവിഡ് ബാഹത്തി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരമാണ്. ഇതിനെ ആരും ചോദ്യം ചെയ്യരുതെന്നും ഭയപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ഒപ്പ് വെക്കുന്നതിനായി പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയയ്ക്കുമെന്നും ഡേവിഡ് ബാഹത്തി അറിയിച്ചു.

പാര്‍ലമെന്റില്‍ വലിയ പിന്തുണയോടെയാണ് ബില്‍ ചൊവ്വാഴ്ച പാസായത്. എന്നാല്‍ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ മാത്രമേ ബില്‍ നിയമമാകൂ. അതേസമയം, ബില്ലിനോട് പ്രസിഡന്റിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യാം. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *