ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒന്‍പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒന്‍പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. ഭൂകമ്പത്തോടനുബന്ധിച്ച് ഡല്‍ഹി, ജമ്മുകശ്മീര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം.

പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരുക്ക് പറ്റിയത്. ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പോലിസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.

Share

One thought on “ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒന്‍പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരുക്ക്

  1. കുറച്ചു കൂടി പ്രധാന ന്യൂസുകൾ ഉൾപെടുത്താൻ ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *