നാദാപുരം: ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാന്‍ പഞ്ചായത്തില്‍ വച്ച് ശില്‍പശാല നടത്തി. ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്ലസ്റ്റര്‍ പ്രതിനിധികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’ എന്ന പ്രത്യേക പരിപാടി സംഘടിപിച്ച് മുഴുവന്‍ വീടുകളുടേയും മാലിന്യ സംസ്‌കരണത്തിന്റെ അവസ്ഥ നേരില്‍ ബോധ്യപ്പെടുന്നതാണ്. പൊതു ശുചീകരണം ,കൊതുക് നിര്‍മാര്‍ജ്ജനം, ഹരിത കര്‍മസേന പ്രവര്‍ത്തനം, വാര്‍ഡ് തലത്തില്‍ 100% കവറേജ് , ഹോട്ട്‌സ്‌പോട്ട് കണ്ടെത്തല്‍ , വൃത്തിയുള്ളതും വലിച്ചെറിയല്‍ മുക്തവുമായ പ്രദേശമാക്കി മാറ്റല്‍ , ജലസ്രോതസ്സുകളുടെ മലിനീകരണം തടയല്‍ എന്നിവയ്ക്കായി പദ്ധതികള്‍ വാര്‍ഡ് തലത്തില്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നതാണ്. ഇതിനായി വാര്‍ഡ്തല സാനിറ്റേഷന്‍ കമ്മിറ്റി ക്ലസ്റ്റര്‍ കമ്മിറ്റി യോഗം ഉടന്‍ വാര്‍ഡ് തലത്തില്‍ ചേരും.
ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ സാമൂഹ്യ വിലയിരുത്തല്‍ സമിതി ഉണ്ടാക്കും. ആരോഗ്യ ജാഗ്രത 2023 പഞ്ചായത്ത് ശില്‍പശാല പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ രൂപരേഖയും കരട് വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും താലൂക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ജമീല, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍ അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞുമുഹമ്മദ് , പ്രീജിത്ത് , പ്രസാദ് എന്നിവര്‍ സംസാരിച്ചു.