2023 അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഉച്ചകോടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമാപിച്ചു

2023 അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഉച്ചകോടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സമാപിച്ചു

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹകരണത്തോടെ മാര്‍ച്ച് 19 മുതല്‍ 21 വരെ കെ.പി.എം ട്രിപ്പന്റയിലും ആസ്റ്റര്‍ മിംസിലുമായി നടന്ന ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (‘എ.എച്ച്.എ) സമ്മേളനം സമാപിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ സംവാദങ്ങളും ചര്‍ച്ചകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് (കെ.യു.എച്ച്.എസ്) വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കീഴില്‍ കൈവരിച്ച ശാസ്ത്രമുന്നേറ്റങ്ങളും ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളും ത്രിദിന സമ്മേളനം ചര്‍ച്ച ചെയ്തു. ഇതിലൂടെ സംവേദനാത്മക സെഷനുകളിലൂടെ പഠിക്കാനും പ്രായോഗിക കഴിവുകള്‍ വികസിപ്പിക്കാനും വര്‍ക്ക്‌ഷോപ്പുകളില്‍ ഏര്‍പ്പെടാനും പങ്കെടുത്തവര്‍ക്ക് അവസരം ലഭിച്ചു. കൂടാതെ, ഇറ്റലി, അമേരിക്ക, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയ്നര്‍മാരുടെ നേതൃത്വത്തില്‍ 2023 മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 24 വരെ ആസ്റ്റര്‍ മിംസ് കാലിക്കറ്റില്‍ എ.എച്ച്.എയ്ക്ക് ഒരു പരിശീലന കേന്ദ്ര ഫാക്കല്‍റ്റി കോഴ്സ് സംഘടിപ്പിക്കും. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍, പാരാമെഡിക്കുകള്‍ ഉള്‍പ്പെടെ 450ലധികം ആരോഗ്യവിദഗ്ധരും പരിശീലകരും സമ്മേളനത്തില്‍ പങ്കെടുത്തു. ‘എ.എച്ച്.എ’ 2023 ഉച്ചകോടിയുടെ വിജയത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ആരോഗ്യസംരക്ഷണ വിദഗ്ധര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഒത്തുചേരാനും പഠിക്കാനുമുള്ള മികച്ച അവസരമായിരുന്നു ഈ സമ്മേളനം. ആസ്റ്റര്‍ മിംസുമായുള്ള സഹകരണത്തില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ മേനോന്‍ പറഞ്ഞു.

‘ആരോഗ്യമേഖലയിലെ വിദഗ്ധര്‍ക്കും വിവിധ പരിശീലകര്‍ക്കും ഒത്തുചേരാനും പരസ്പ്പരം പഠിക്കാനും ഇത്തരമൊരു വേദിയൊരുക്കുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഭാവിയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും. ‘ആസ്റ്റര്‍ ഗ്രൂപ്പ് ഇന്ത്യയിലെ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ പി.പി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *