മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാകണം: ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍

മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന വിശുദ്ധമായ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാകണം: ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പില്‍

കൊച്ചി: സര്‍വ്വ മൂല്യങ്ങളുടേയും കെട്ടുറപ്പും ആത്മീയതയുടെ അന്തരീക്ഷവും നിര്‍ബന്ധമായും പാലിക്കപ്പെടുന്ന സാഹചര്യം എല്ലാ കുടുംബങ്ങളിലും ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ചുള്ള ഹോം മിഷന്‍ പ്രോഗ്രാം കോതാട് തിരുഹൃദയ ദേവാലത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിലി അപ്പോസ്തലറ്റ് ഡയരക്ടര്‍ ഫാ.പോള്‍സണ്‍ സിമേന്തി, ബി.സി.സി ഡയരക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, കോതാട് വികാരി ഫാ.മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, സഹവികാരി ഫാ. എഡിസണ്‍ ജോസഫ്, സിസ്റ്റര്‍ കാതറിന്‍ സി.ടി.സി, സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ എലനോര്‍, എം.എന്‍ ജോസഫ്, വില്ലി, റോയ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *