മുസ്ലിംലീഗ് 75ാം വാര്‍ഷികം; ചരിത്ര സംഗമത്തിന് സാക്ഷികളായവര്‍ വീണ്ടും ഒത്തുകൂടി

മുസ്ലിംലീഗ് 75ാം വാര്‍ഷികം; ചരിത്ര സംഗമത്തിന് സാക്ഷികളായവര്‍ വീണ്ടും ഒത്തുകൂടി

ഫറോക്ക്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പങ്കാളികളായവരുടെ സംഗമം ഫറോക്ക് പേട്ടയിലെ പി.വി. ഹാളില്‍ വച്ചു നടന്നു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിലെ അഭിവാജ്യഘടകമായ പ്രതിപക്ഷ ശബ്ദത്തെ സഭയ്ക്കകത്ത് പോലും നിശബ്ദമാക്കുകയും, സഭാ-നടപടി ക്രമങ്ങളില്‍ പ്രതിപക്ഷ ഭാഗത്തിന്റെ പ്രക്ഷേപണം തടയുകയും ചെയ്യുന്നതിലൂടെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഒരു പോലെയുള്ള ഫാസിസ്റ്റ് ശൈലിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്‍.കെ. ഹഫ്സല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എം.സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, ജില്ലാ സെക്രട്ടറി എം. കുഞ്ഞാമുട്ടി, കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അസീസ് മാസ്റ്റര്‍ എന്നിവര്‍ക്ക് നിയോജകമണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നല്‍കി ആദരിച്ചു.

ചെന്നൈ സമ്മേളനത്തില്‍ പങ്കെടുത്ത മണ്ഡലത്തില്‍ നിന്നുള്ള 250തോളം പ്രവര്‍ത്തകര്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം. കുഞ്ഞാമുട്ടി, എ. അഹമ്മദ് കോയ, പി.കെ. ജാഫര്‍, അഷ്‌റഫ് വേങ്ങാട്ട്, പി.സി അഹമ്മദ് കുട്ടി ഹാജി, എം. മുഹമ്മദ് കോയ ഹാജി, എം. ഐ. മുഹമ്മദ് ഹാജി, വീരാന്‍ വേങ്ങാട്ട്, എം.വി ബീരാന്‍ കോയ ഹാജി, സി.വി. ബാവ, ടി.പി സലീം, മജീദ് അമ്പലംകണ്ടി, വി.പി. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍, അഷ്‌റഫ് വേങ്ങാട്ട്,
ടി.പി ആരിഫ് തങ്ങള്‍, അഡ്വ. കെ.എം ഹനീഫ, എന്‍.സി ഹംസക്കോയ, വി.പി ഇബ്രാഹിം, പി.പി. മൊയ്തീന്‍ കോയ, എന്‍.കെ ബിച്ചിക്കോയ, മൊയ്തീന്‍ കോയ പെരുമുഖം, പി.കെ അസീസ് മാസ്റ്റര്‍, ബി. അഷ്‌റഫ്, സി.നൗഫല്‍, എം.എം. ജമീല, എം.വി അസ്മ, പി.വി അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, നബീല്‍ കളത്തിങ്ങല്‍, കെ.വി ഷരീഫ്, കെ.സി ശ്രീധരന്‍, കെ.അബ്ദുല്‍ റഷീദ്, കെ.പി പോക്കര്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *