കോഴിക്കോട്: സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രതിഭകളെ ആദരിക്കുകയും പുത്തന്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും പുസ്തക പ്രകാശന രംഗത്ത് വേരുറപ്പിക്കുകയും ചെയ്ത ഭാഷാശ്രീ കേരളത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശത്രുഘ്‌നന്‍ പറഞ്ഞു. ഭാഷാശ്രീ യുടെ 11ാാം ‘സാഹിത്യ-കലാസംസ്ഥാന പുരസ്‌കാരം 2022 സമര്‍പ്പണവും’ സാംസ്‌കാരിക സദസും കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാശ്രീ മാസികയുടെ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മരണിക പ്രകാശനവും, മുഖ്യപ്രഭാഷണവും മുന്‍ എം.എല്‍.എ അഡ്വ.എം.കെ പ്രേംനാഥ് നടത്തി. പ്രീജ പ്രജീഷിന്റെ ബാല കവിതാ സമാഹാരത്തിന്റെ പ്രകാശനവുംം നടന്നു. പുസ്തകത്തിന്റെ പ്രകാശന പതിപ്പ് നാടകകൃത്ത് കെ.ടി.ബി കല്‍പ്പത്തൂര്‍, ശത്രുഘ്‌നനില്‍ നിന്നും ഏറ്റുവാങ്ങി. ദേവദാസ് പാലേരി അധ്യക്ഷത വഹിച്ചു. ഭാഷാശ്രീ മുഖ്യപത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍, സദന്‍ കല്‍പ്പത്തൂര്‍, വി.കെ വസന്തന്‍ വൈജയന്തിപുരം, നോവലിസ്റ്റ് ടി.ടി സരോജിനി, സഹദേവന്‍ മൂലാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.
കെ.ടി.ബി കല്‍പ്പത്തൂര്‍ (ലേഖനം, കഥ, നോവല്‍), നിസ്സാം കക്കയം (ലേഖന സമാഹാരം, ജീവകാരുണ്യപ്രവര്‍ത്തനം, സാമൂഹിക സേവനം) കെ.പി സജീവന്‍ (കുട്ടികളുടെ നാടകക്കളരി – കളിമുറ്റം) എന്നിവര്‍ സമഗ്ര സംഭാവന വിഭാഗത്തിലും, ഡോ. മെഹറൂഫ് രാജ് (കഥ-വിടപറയാനാകാതെ) സുമിത്ര ജയപ്രകാശ് (ഓര്‍മ- അച്ഛനാണ് എന്റെ ദേശം), ആനി ജോര്‍ജ് (ചെറുകഥ -നാലിലൊന്ന്), ബദരി (കവിത- വിചിത്രനര്‍ത്തനം), ഗംഗന്‍ വി.നായര്‍ (നോവല്‍ – ഒരു കാലത്തിന്റെ കഥ ), ഡോ.ഗണേഷ് ബാല (പഠനം- അമൃതവര്‍ഷിണി ), രാജീവന്‍ മുണ്ടിയോട് (പരിഭാഷ – പണച്ചെടി) എന്നിവ സാഹിത്യ പുരസ്‌കാര വിഭാഗത്തിലും ഹാജറ കെ.എം ( ബാലകഥ – കിച്ചുവും മുത്തശ്ശിയും), വിനോദ് കോട്ടൂര്‍ (ബാലനോവല്‍ -കുഞ്ഞിപ്പശു), രമാദേവി ചെപ്പ് (ബാലകവിത – മൂക്കുത്തി) എന്നിവര്‍ ബാലസാഹിത്യ വിഭാഗത്തിലും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പുരസ്‌കാര കൃതികളുടെ അവലോകനം വി.പി ഏലിയാസ് നടത്തി. വസന്തകുമാര്‍ വൈജയന്തിപുരം, നോവലിസ്റ്റ് ടി.ടി സരോജിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പുരസ്‌കാര ജേതാക്കള്‍
മറുപടി പ്രസംഗം നടത്തി. സഹദേവന്‍ മൂലാട് നന്ദി പറഞ്ഞു.