പ്രഥമാധ്യാപകര്‍ പട്ടിണി സമരം നടത്തി

പ്രഥമാധ്യാപകര്‍ പട്ടിണി സമരം നടത്തി

തിരുവനന്തപുരം : കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് സംസ്ഥാനമൊട്ടുക്കും പ്രഥമാധ്യാപകര്‍ പട്ടിണി സമരം നടത്തി. 2021 മുതല്‍ പ്രമോഷന്‍ ലഭിച്ച ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കുക, കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക ഉടനെ അനുവദിക്കുക, ഉച്ചഭക്ഷണത്തിനുള്ള തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഔദ്യോഗിക ജോലികള്‍ നിര്‍വഹിച്ചുകൊണ്ടുതന്നെ പട്ടിണി സമരം നടത്തിയത്. ആയിരക്കണക്കിന് സഹാധ്യാപകരും സ്‌കൂള്‍ പാചക തൊഴിലാളികളും ഹെഡ്മാസ്റ്റര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കാളികളായത് ശ്രദ്ധേയമായി.

 

ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണാത്ത പക്ഷം സ്‌കൂള്‍ അവധിക്കാലത്തും സമരങ്ങള്‍ നടത്തുമെന്ന് കെ ജി പി എസ് എച്ച് എ സംസ്ഥാന കമ്മിറ്റിഅറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *