തിരുവനന്തപുരം: ഇന്നും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഈ മാസം 30 വരെയാണ് സഭ ചേരാന്‍ തിരുമാനിച്ചിരുന്നത്.
ഇന്നലെ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ചില ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ ശ്രമിച്ചങ്കിലും യു.ഡി.എഫ് അതിന് ചെവികൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം തുടരാന്‍ തിരുമാനിക്കുകയായിരുന്നു. അതോടെ സഭക്കുള്ളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു.അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു.
ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരുന്നത് . ഇതോടെയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.