നാദാപുരത്ത് ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ ജൈവകൃഷിയിലേക്ക്; അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു

നാദാപുരത്ത് ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ ജൈവകൃഷിയിലേക്ക്; അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു

നാദാപുരം: കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോടിന്റെ സഹായത്തോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി സഞ്ജീവനി അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു.ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ മാനസിക വികസനം ജൈവ കൃഷിയിലൂടെ കൈവരിക്കുന്നതിനാണ് അഗ്രി തെറാപ്പി പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് പച്ചക്കറി ചെടികളും വിത്തുകളും ചെടി ചട്ടികളും പദ്ധതിയുടെ ഭാഗമായി നല്‍കി, ഇതിനോടൊപ്പം ചെടികള്‍ നടുന്നതിനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. ചെടികള്‍ നട്ടു വളര്‍ത്തുകയും അതിലൂടെ മാനസികാരോഗ്യം കൈവരിക്കുകയും ഒപ്പം വിശരഹിത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ചെടികള്‍ നാട്ടുവളര്‍ത്തുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ബഡ്സ് സ്‌കൂള്‍ പരിസരത്ത് വച്ച് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണെക്കല്‍ , പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ പി.ടി.കെ ആയിഷ, സന്നദ്ധ പ്രവര്‍ത്തകന്‍ അനുപാട്യംസ്, കുടുംബശ്രീ അക്കൗണ്ടന്റ് കെ. സിന്‍ഷ, സി.ടി.കെ ശാന്ത എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്‌കൂളില്‍ 17കുട്ടികള്‍ പഠിക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *