കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. ഇടക്കാല സ്‌റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അയോഗ്യനാക്കപ്പെട്ട എ. രാജക്ക് സുപ്രിം കോടതിയെ സമീപിക്കാനുള്ള സാവകാശത്തിന് വേണ്ടിയാണ് സ്റ്റേ അനുവദിച്ചത്. പത്ത് ദിവസമാണ് ഇടക്കാല സ്റ്റേ.
പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്ന് 2021 ല്‍ ജയിച്ച സി.പി.എം എം.എല്‍.എ ആയ എ.രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
രാജ ക്രൈസ്തവ വിശ്വാസിയാണെന്നും പള്ളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി. കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മററു കുടുംബാങ്ങളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചരപ്രകാരം പള്ളിയുട സെമിത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി. കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് നിര്‍ണായകമായ വിധിയിലൂടെ കേരളാ ഹൈക്കോടതി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.