തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവും;  ബദല്‍മാര്‍ഗം പഠിക്കാന്‍ വിശദപരിശോധനയ്ക്ക് സുപ്രീംകോടതി

തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവും;  ബദല്‍മാര്‍ഗം പഠിക്കാന്‍ വിശദപരിശോധനയ്ക്ക് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന ഹര്‍ജിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സുപ്രീംകോടതി. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം വേണമോ എന്നതില്‍ വിശദമായ പരിശോധനയ്ക്ക് സുപ്രീം കോടതി ഒരുങ്ങി. ഇതോടെ കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന പ്രാകൃതമാര്‍ഗം പുന:പരിശോധനയ്ക്ക് വിധേയമാവുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ച പഠിക്കാന്‍ സമിതിയെന്ന നിര്‍ദ്ദേശവും ഇന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് മുന്നോട്ട് വച്ചിട്ടുണ്ട്. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *