ഡല്‍ഹി മദ്യനയക്കേസ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഇ.ഡി:  ഫോണുകള്‍ ഉയര്‍ത്തിക്കാട്ടി കവിത

ഡല്‍ഹി മദ്യനയക്കേസ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഇ.ഡി:  ഫോണുകള്‍ ഉയര്‍ത്തിക്കാട്ടി കവിത

ന്യൂഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കഴിഞ്ഞ ദിവസം 19 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുശേഷമാണ് കവിതയ്‌ക്കെതിരേ ഇ.ഡി കേസെടുത്തത്. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി. കേസെടുത്തത്.

തെളിവില്ലാതാക്കാനായി കവിത പത്തു ഫോണുകള്‍ നശിപ്പിച്ചു എന്ന് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കവിത നിഷേധിച്ചു.മൂന്നാംഘട്ട ചോദ്യം ചെയ്യലില്‍ ഇ.ഡി ക്കു മുമ്പില്‍ ഹാജരായ കവിത കവറുകളിലാക്കിയ ഫോണുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് അകത്തു കയറിയത്. ഫോണുകള്‍ ഇ.ഡി യ്ക്കു മുമ്പില്‍ ഹാജരാക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *