തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരും 20ല്‍ കൂടുതല്‍ വര്‍ഷം സര്‍വീസില്‍ പിന്നിട്ടവരുമടങ്ങുന്ന ‘ആരോഗ്യം’ വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദിന സംഗമം നടത്തി. 250തോളം പേരുള്‍ക്കൊള്ളുന്ന ‘ആരോഗ്യം’ വാട്‌സാപ്പ് കൂട്ടായ്മ, സംഗമം ഓഡിറ്റോറിയത്തിലാണ് കൂടിച്ചേരല്‍ നടത്തിയത്. ഗ്രൂപ്പിന്റെ തലമുതിര്‍ന്ന അംഗങ്ങളായ കെ.മമ്മു, പ്രസന്ന, എന്‍.പി വസന്തകുമാരി, സി.സുജാത, സതി, എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. പി.പി ബാലന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ.ടി.രമേശന്‍, ഡോ.വനജ, എം.എ സുധാകരന്‍, പ്രേമരാജന്‍, അജിത് കുമാര്‍, പ്രദീപന്‍ അരിയേരി, സി. കെ ഷറഫുദ്ധീന്‍, മധു തളിപ്പറമ്പ്, സുബൈര്‍, പ്രദീപന്‍, കെ.ഭാര്‍ഗവി, വസന്ത, സൈനബ, കെ.സുലേഖ , കമലാക്ഷി സംസാരിച്ചു. രാജു എക്കാല്‍ സ്വാഗതവും, രാധ.എം.നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌വിവിധ കലാപരിപാടികളും അരങ്ങേറി.