അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞ് വീണു; രണ്ട് മരണം

അങ്കമാലിയില്‍ കെട്ടിടത്തിന്റെ സ്ലാബുകള്‍ ഇടിഞ്ഞ് വീണു; രണ്ട് മരണം

കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. അങ്കമാലി കറുകുറ്റിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *