സ്വര്‍ഗ്ഗഭൂമിക കഥാസമാഹാരം പ്രകാശനം ഇന്ന്

സ്വര്‍ഗ്ഗഭൂമിക കഥാസമാഹാരം പ്രകാശനം ഇന്ന്

കോഴിക്കോട് : ഫൗസിയ പൂമല രചിച്ച സ്വര്‍ഗ്ഗഭൂമിക കഥാസമാഹാരം ഇന്ന് (തിങ്കള്‍) വൈകിട്ട് അഞ്ചുമണിക്ക് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത നോവലിസ്റ്റും വയലാര്‍ അവാര്‍ഡ് ജേതാവുമായ യു.കെ.കുമാരന്‍ മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂരിന് നല്കി പ്രകാശനം നിര്‍വഹിക്കും. ഒ. പി സുരേഷ് അധ്യക്ഷത വഹിക്കും. അഡ്വ. എം. കെ ദിനേശന്‍ പുസ്തകപരിചയം നടത്തും. ടി. കെ മുസ്തഫ, ഡോ. ഇ. പി ജ്യോതി ആശംസകള്‍ നേരും. ഫൗസിയ പൂമല മറുമൊഴി നടത്തും. അന്‍വര്‍ കുനിമല്‍ സ്വാഗതവും പി.അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറയും.
ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *