തലശ്ശേരി: ഞാന്‍ ദൈവത്തെ കണ്ടത് സംഗീതം കേള്‍ക്കുമ്പോഴാണന്നും, ശുദ്ധ സംഗീതം വര്‍ത്തമാനകാലത്ത് സമൂഹത്തില്‍ നിന്നും അകന്നു പോവുകയാണെന്നും കഥാകൃത്ത് എം.മുകുന്ദന്‍ പറഞ്ഞു. ഹൃദയത്തില്‍ നിന്നും ഒഴുകിയെത്തുന്ന ശുദ്ധസംഗീതത്തെ നാം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. മുഹമ്മദ് റഫി ഫൗണ്ടേഷന്‍ തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു. മുന്‍ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ് മുഖ്യാതിഥിയായി. ഗസല്‍ ഗായകന്‍ ജിതേഷ് സുന്ദരം വിശിഷ്ടാതിഥിയായിരുന്നു. ടി.പി.എം ആഷിര്‍ അലി, അബ്ദുള്ള നൂറുദ്ദീന്‍ സംസാരിച്ചു. എം.മുകുന്ദന്‍, ജിതേഷ് സുന്ദരം, ഋഷിരാജ് സിങ് ഐ.പിഎസ്, ശ്യാം പ്രകാശ്, നിസാമുദ്ദീന്‍, നൂറുദ്ദീന്‍, അബ്ദുള്ള നൂറുദിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് എ.കെ സക്കറിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ലേമിര്‍ സ്വാഗതവും, അഫ്‌സല്‍ ആദിരാജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുംബെയിലെ ബഹുമുഖ ഗായകന്‍ ആഷിഷ് ശ്രീവാസ്തവ മുഖ്യ ഗായകനായി റഫിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലിയും അരങ്ങേറി.