ന്യൂഡല്‍ഹി : ലിവ് ഇന്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രജിസ്‌ട്രേഷന്‍ ആവശ്യപ്പെടുന്നതിലൂടെ ഹര്‍ജിക്കാരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രൂക്ഷമായ വിമര്‍ശനത്തോടെ ഹര്‍ജി തള്ളിയ കോടതി ലിവ് ഇന്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യം എന്ന് ചോദിച്ചു. ശ്രദ്ധ കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ലിവ് ഇന്‍ റിലേഷനില്‍ നിര്‍ബന്ധമായ രജിസ്‌ട്രേഷന്‍ വേണമെന്ന് ചട്ടങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണോ അതോ അവരെ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണോ ലക്ഷ്യമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുദ്ധി ശൂന്യമായ ഹര്‍ജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഈ ഹര്‍ജി തള്ളിയത്.