പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് നെറ്റിസണ്‍സിന് ‘ലാവോസിയന്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് നെറ്റിസണ്‍സിന് ‘ലാവോസിയന്‍’

ന്യൂഡല്‍ഹി : ചൈനീസ് നെറ്റിസണ്‍സിന് ലാവോസിയനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യുഎസ് ആസ്ഥാനമായുള്ള മാഗസിനായ ദി ഡിപ്ലോമാറ്റ് . ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഇടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനീസ് നെറ്റിസണ്‍സ് ബഹുമാന പൂര്‍വ്വം അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നത് അനശ്വരന്‍ എന്ന് അര്‍ത്ഥം വരുന്ന ലാവോസിയന്‍ എന്ന പദമാണെന്ന് ദി ഡിപ്ലോമാറ്റ് വിശദമാക്കുന്നു.

ചൈന ഇന്ത്യയെ എങ്ങനെ കാണുന്നുവെന്ന ലേഖനത്തിലാണ് പരാമര്‍ശം. ചൈനീസ് സമൂഹമാധ്യമങ്ങളെ വിലയിരുത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയ്ക്ക് മറ്റ് പ്രധാന രാജ്യങ്ങളോടൊപ്പം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചൈനയിലെ ജനങ്ങള്‍ പ്രതികരിക്കുന്നത്.

ചൈനീസ് സമൂഹമാധ്യമങ്ങളില്‍ മോദി അറിയപ്പെടുന്ന ലവോസിയന്‍ എന്ന പദപ്രയോഗത്തിന്റെ അര്‍ഥം വ്യത്യസ്തമായ കഴിവുകളുള്ള അനശ്വര വ്യക്തി എന്നാണ്. മറ്റ് നേതാക്കളേക്കാളും പ്രഭാവമുള്ള വ്യത്യസ്തനായ നേതാവെന്ന സൂചനയാണ് ഇതിലൂടെ നെറ്റിസണ്‍സ് നരേന്ദ്ര മോദിക്ക് നല്‍കുന്നത്. സ്വീകരിക്കുന്ന നയങ്ങളിലും വേഷ ധാരണത്തിലും ശരീര പ്രകൃതിയിലും ഈ മാറ്റമുണ്ടെന്നാണ് ചൈനീസ് നെറ്റിസണ്‍സ് വിശദമാക്കുന്നത്. റഷ്യയും അമേരിക്കയും അടക്കമുള്ള മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും മോദി പ്രഭാവമുണ്ടെന്നും ഇവര്‍ പറയുന്നു. പല രാജ്യങ്ങളുമായി സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് ഇത് പ്രശംസനീയമാണെന്നും ചൈനീസ് നെറ്റിസണ്‍സ് പ്രതികരിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *