പട്ടികജാതി-വര്‍ഗ വിഭാഗം കടുത്ത വിവേചനം നേരിടുന്നു: പി.കെ രാധ

പട്ടികജാതി-വര്‍ഗ വിഭാഗം കടുത്ത വിവേചനം നേരിടുന്നു: പി.കെ രാധ

കോഴിക്കോട്: ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വമെന്ന സങ്കല്‍പം പട്ടികജാതി-വര്‍ഗങ്ങള്‍ക്ക് ഇപ്പോഴും വിദൂര സ്വപ്‌നമാണെന്നും വിദ്യാഭ്യാസ മേഖലയിലടക്കം കടുത്ത വിവേചനമാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡി) സംസ്ഥാന പ്രസിഡന്റ് പി.കെ രാധ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതിന് ശേഷം പട്ടികജാതി-ആദിവാസി സമൂഹത്തിനെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പാലക്കാട്ടെ മധുവിന്റേയും കോഴിക്കോട് വിശ്വനാഥന്റേയും മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്. വിശ്വനാഥനെ മൃഗീയമായി മര്‍ദിച്ചതും കുറ്റവാളിയാക്കാന്‍ ശ്രമിച്ചതുമാണ് മരണകാരണം. സംസ്ഥാനത്ത് പോലിസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറുടെ പ്രതിമയെടുത്ത് മാറ്റാന്‍വരെ ശ്രമം നടക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും അബേദ്ക്കറുടെ ഫോട്ടോകള്‍ സ്ഥാപിക്കണം. രാഷ്ട്രപതിയായി ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുത്തത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യു.പിയിലടക്കം കടുത്ത വിവേചനമാണ് നടക്കുന്നത്. അടിസ്ഥാന നിയമനിര്‍മാണ സഭകളില്‍ രാഷ്ട്രീയ പരിഗണനകളില്ലാത്ത പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്ന മുഴുവന്‍ പട്ടികജാതി മരണങ്ങളും സി.ബി.ഐ അന്വേഷിക്കണം. വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരും. ഏപ്രില്‍ മാസത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *