കോഴിക്കോട്: ബ്രഹ്‌മപുരം സംഭവത്തിനുശേഷം ആരോഗ്യ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് വേണ്ടി തീപിടുത്ത രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് നാദാപുരത്ത് അവബോധം നല്‍കി.ചടങ്ങില്‍ വെച്ച് പഞ്ചായത്ത് മൂന്ന് മിനി എം സി എഫ് ലേക്ക് വാങ്ങി നല്‍കുന്ന തീ അണക്കുന്നതിനുള്ള ഫയര്‍ എക്സ്റ്റിഗ്യുഷന്‍ മെഷീന്‍ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. മെഷീന്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശൈലേഷ് മൊകേരി ക്ലാസ് എടുത്തു.
പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍ ,എം സി സുബൈര്‍ ,മെമ്പര്‍ പി പി ബാലകൃഷ്ണന്‍ ,അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, ആര്‍ എസ് ജി എ ബ്ലോക്ക് കോഡിനേറ്റര്‍ ടിവി ഷിജിന്‍, ഹരിത കര്‍മ്മ സേന പ്രസിഡണ്ട് എന്‍ കെ രേവതി, സെക്രട്ടറി കെ സി നിഷ, പി വി കെ ലീല, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി പി റീജ തുടങ്ങിയവര്‍സംസാരിച്ചു.