ഷാര്‍ജ: ദര്‍ശന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഷാര്‍ജയില്‍ സംഘടിപ്പിച്ച അഖില കേരള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ മുഖ്യ അതിഥിയായിരുന്നു. ഫ്രാങ്ക് ഗള്‍ഫ് അഡ്വക്കേറ്റ്‌സ് എഫ്.സി.ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനം യു.എ.ഇ സ്വദേശിയും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ
ലഫ്റ്റനന്റ് കേണല്‍ അബ്ദുള്ള അല്‍ ബലൂഷ് നിര്‍വഹിച്ചു. ദര്‍ശന വര്‍ക്കിംഗ് പ്രസിഡന്റ് ശറഫുദ്ധീന്‍ വലിയകത്ത്, അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജനറല്‍ സെക്രട്ടറി ടി.വി. നസീര്‍, വൈസ് പ്രസിഡന്റ് മാത്യൂ ജോണ്‍, ജോയിന്റ് ട്രെഷറര്‍ ബാബു വര്‍ഗ്ഗീസ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മുന്‍ പ്രസിഡണ്ടുമാരായ ബാലകൃഷ്ണന്‍ തച്ചങ്ങാട്, ഇ.പി. ജോണ്‍സന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഓ.വൈ ഖാന്‍, കോര്‍ഡിനേഷന്‍ കണ്‍വീനര്‍ ഷിബു ജോണ്‍, ഐ.എ.എസ് മുന്‍ ജോ: സിക്രട്ടറി അഡ്വ. സന്തോഷ് നായര്‍, ഐ.എ.എസ്.എം.സി.അംഗങ്ങളായ ഹരിലാല്‍, സാം വര്‍ഗ്ഗീസ്, മാസ് ഷാര്‍ജ നേതാക്കളായ ഹമീദ്, പ്രേമന്‍, ഖാലിബ്, ഇന്‍ക്കാസ് നേതാവ് ഷാഫി അഞ്ചങ്ങാടി, ഐ.എ.എസ് മുന്‍ ജോ. ട്രഷറര്‍ ഷാജി ജോണ്‍, മല്‍ക്ക പ്രസിഡണ്ട് യൂസഫ് സഹിര്‍, എന്‍.ആര്‍.ഐ.ഫോറം നേതാവ് റെജി നായര്‍, വിവിധ സംഘടന നേതാക്കളായ ബാബു കാളിയേക്കല്‍, എം.എസ്.കെ. നൗഷാദ്, ഹാരിസ് കൊടുങ്ങല്ലൂര്‍, പൂച്ചക്കാട്. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുസ്തഫ കുറ്റിക്കോല്‍ കളികള്‍ നിയന്ത്രിച്ചു. ദര്‍ശന ഭാരവാഹികളായ കെ.വി.ഫൈസല്‍, കെ.ടി.ഇബ്രാഹിം വീണ ഉല്ലാസ്, ജെന്നി പോള്‍, ടി പി അഷറഫ്, ഷാബു തോമസ്, ഖാലിദ് തോഴക്കാവ്, ശ്രീകുമാര്‍ നമ്പ്യാര്‍, ഷിജി അന്ന ജോസഫ് ഷംസീര്‍ നാദാപുരം, പുന്നക്കന്‍ ഹാഷിഫ്, റാസിക്ക് ഗുരുവായൂര്‍, സി.പി.മുസ്തഫ,എന്നിവര്‍ നേതൃത്വം നല്‍കി. അഖില്‍ ദാസ് ഗുരുവായൂര്‍ സ്വാഗതവും ഫൈസല്‍ കെ വി നന്ദിയും രേഖപ്പെടുത്തി.
ഒയാമ്മ യു.എ.ഇ യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാങ്ക് ഗള്‍ഫ് തോല്‍പ്പിച്ചത്. ഏറ്റവും നല്ല കളിക്കാരനായി റാഹിലിനെയും ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഹാഷിക്കിനെയും തെരെഞ്ഞടുത്തു.