ന്യൂഡല്‍ഹി: താമര ഹിന്ദുമതവുമായി ബന്ധപ്പെട്ട ചിഹ്നമാണ്. അതിനാല്‍ അത് ഉപയോഗിക്കുന്ന പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിയാണ് കോടതിയെ സമീപിച്ചത്.
താമര മതചിഹ്നമായതിനാല്‍ മതചിഹ്നം ഉപയോഗിക്കുന്ന ബി.ജെ.പിയെ കേസില്‍ കക്ഷി ചേര്‍ക്കുകയോ ഹര്‍ജി തള്ളുകയോ വേണമെന്നും മുസ്‌ലിം ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, മതപരമായ പേരുകളും ചിഹ്നങ്ങളും എല്ലാ പാര്‍ട്ടികളെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് റിസ്‌വിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മുസ്‌ലിം ലീഗ്, ആള്‍ ഇന്ത്യ മജ്‌ലിസെ, ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്നീ രണ്ട് പാര്‍ട്ടികളെ മാത്രമാണ് റിസ്‌വി കേസില്‍ കക്ഷി ചേര്‍ത്തത്.