കോഴിക്കോട്: കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിപ്പുറം തലശ്ശേരി- മാഹി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടെത്തി കുടുംബമായി താമസിക്കുന്നവരുടെ കുടുംബസംഗമം നടത്തി. വ്യവസായ പ്രമുഖനും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും പി.കെ സ്റ്റീല്‍സ് ചെയര്‍മാനുമായ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അന്യംനിന്നു പോയ പഴയ കൂട്ടുകുടുംബ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മബന്ധങ്ങള്‍ തിരികെ പിടിക്കാനും ഇത്തരം കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നദ്ദേഹം പറഞ്ഞു. ഇത്തരം കൂട്ടായ്മകള്‍ പരസ്പര സഹായത്തിനുള്ള വേദികളാവുകയും നാടിന്റെ നല്ല കാര്യങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് എം.കെ മൂസ്സ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശാമില്‍ പ്രാര്‍ഥന ആലപിച്ചു.
പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി.എം ഫസല്‍ സ്വാഗതം പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ഡോ.ഉത്താന്‍കോയ ക്ലാസെടുത്തു. നഗരത്തിലെ ബിസിനസുകാരനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും 92 വയസ് പ്രായമുള്ള വി.സി ഉസ്മാനെ പി.കെ അഹമ്മദ് ആദരിച്ചു. പി.കെ അഹമ്മദ്, വി.പി മുഹമ്മദിന് മെമ്പര്‍ഷിപ്പ് നല്‍കി മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.
എ.വി മുഹമ്മദ് സാദിക്ക്, വി.പി മുഹമ്മദ് , സയീം, അയ്യൂബ് പ്രസംഗിച്ചു. സി.എ ഹബീബ് നന്ദിപറഞ്ഞു. അബ്ദുള്‍ അസീസ്.എം, സമദ് കെ.ടി, ഫൈസല്‍ ടിപ്‌ടോപ്പ്, ഹാരിസ്, റഹീം എം.കെ, സക്കരിയ സി.എം എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായി എം.കെ മൂസ്സ (പ്രസിഡന്റ്), സമീര്‍.കെ.ടി, മുഹമ്മദ് ബഷീര്‍ (നാസ്) (വൈ.പ്രസിഡന്റുമാര്‍), എ.വി മുഹമ്മദ് സാദിക്ക് (ജനറല്‍ സെക്രട്ടറി), ഹബീബീ.സി.എ, റാഫി കാന്തലാട്ട് (ജോ.സെക്രട്ടറി), ടി.പി.എം അഷ്‌റഫ് (ട്രഷറര്‍).